ശങ്കരൻ എഴുത്തച്ഛൻ

പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികൻെറ മൃതദേഹം കണ്ടെത്തി

പട്ടാമ്പി: കുലുക്കല്ലൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികൻെറ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ എടപ്പലം പാലത്തിനടുത്ത് കണ്ടത്തി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛനാണ് (75) ബുധനാഴ്ച വൈകുന്നേരം ആറരയോടെ കുലുക്കല്ലൂർ തത്തനംപുള്ളിയിൽ പുഴയിൽ ഒഴുക്കിൽ പെട്ടത്. തറവാട്ടമ്പലം സ്ഥിതിചെയ്യുന്ന തത്തനം പുള്ളിയിലെത്തിയ ഇദ്ദേഹം വൈകുന്നേരം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകളും പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും രണ്ടു ദിവസം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.





Tags:    
News Summary - The body of an elderly man was found in the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.