വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഭാ​വ​ന നിയുക്ത എം.എൽ.എ മു​ഹ​മ്മ​ദ് മു​ഹ്സി​ന് കൈ​മാ​റു​ന്നു

അ​ടി​ച്ചു​പൊ​ളി​ക്കാ​നി​ല്ല, വാ​ക്സി​ൻ ച​ല​ഞ്ചി​ൽ വി​ദ്യാ​ർ​ഥി സം​ഘം

പ​ട്ടാ​മ്പി: പ​ത്താം ക്ലാ​സും പ്ല​സ് ടു​വു​മൊ​ക്കെ ക​ഴി​ഞ്ഞു​ള്ള വേ​ർ​പി​രി​യ​ൽ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​രു ഹ​ര​മാ​ണ്. യൂ​നി​ഫോ​മും ഭ​ക്ഷ​ണ​വു​മൊ​ക്കെ​യാ​യി പ​ര​മാ​വ​ധി അ​വ​സാ​ന ദി​നം വ​ർ​ണ​ശ​ബ​ള​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​മാ​ണ്. എ​ന്നാ​ൽ, ആ​ഘോ​ഷി​ക്കാ​നു​ള്ള പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് വി​ള​യൂ​ർ എ​ട​പ്പ​ലം പി.​ടി.​എം യ​തീം​ഖാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സു​കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​പാ​ടി ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ പി​രി​ച്ച പ​ണം എ​ന്തു ചെ​യ്യ​ണ​മെ​ന്നാ​യി ആ​ലോ​ച​ന. ചി​ല​രൊ​ക്കെ തി​രി​ച്ചു​വാ​ങ്ങി. അ​പ്പോ​ഴാ​ണ് ജു​മാ​ൻ ടി.​എ​ൻ. പു​രം, റി​യാ​ൻ കൈ​പ്പു​റം, മു​നീ​ഫ്‌ എ​ട​പ്പ​ലം എ​ന്നി​വ​ർ പു​തി​യ ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. മ​റ്റു കു​ട്ടി​ക​ൾ​ക്കും നി​ർ​ദേ​ശം സ്വീ​കാ​ര്യ​മാ​യ​പ്പോ​ൾ 51,000 രൂ​പ ഒ​രു മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ​ത്തി​ന് പൊ​രു​തു​ന്ന സ​ർ​ക്കാ​റി​ന്​ ക​രു​ത്താ​യി.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ച് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി തു​ക​യു​ടെ ചെ​ക്ക് നി​യു​ക്ത എം.​എ​ൽ.​എ മു​ഹ​മ്മ​ദ് മു​ഹ്സി​ന് കു​ട്ടി​ക​ൾ കൈ​മാ​റി. സ​ത്​​പ്ര​വൃ​ത്തി​ക്ക് മു​ൻ​കൈ എ​ടു​ത്ത മൂ​ന്ന് കു​ട്ടി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ച മു​ഹ​മ്മ​ദ് മു​ഹ്സി​ൻ പ്ര​വൃ​ത്തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - students in vaccine challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.