Posted On
date_range Updated On
date_range പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 64വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
പട്ടാമ്പി: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ യുവാവിന് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തിരുവേഗപ്പുറ മാമ്പറ്റ ഇബ്രാഹിമിനാണ് (40) പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷി വിധിച്ചത്. 10 വയസുള്ള ആൺകുട്ടിയെ പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയതിനാണ് കേസ്.
ഇരക്ക് പിഴ സംഖ്യ നൽകാനും വിധിയായി. 2020 ൽ കൊപ്പം എസ്.ഐ എം.ബി രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.