Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നം പിടികൂടി
പട്ടാമ്പി: പട്ടാമ്പി എക്സൈസ് കൈപ്പുറത്ത് നടത്തിയ പരിശോധനയിൽ 1380 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. സംഭവത്തിൽ പുളിക്കൽ വീട്ടിൽ മുസ്തഫയെ (61) അറസ്റ്റ് ചെയ്തു. പിടികൂടിയ ലഹരിമരുന്നിന് ഒരുലക്ഷത്തോളം വില വരുമെന്ന് അധികൃതർ അറിയിച്ചു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സ്റ്റാലിൻ സ്റ്റീഫൻ, ഇ.ആർ. രാജേഷ്, കെ.കെ. ഷാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.