വിളയൂർ ബഡ്സ് സ്കൂൾ സ്നേഹ യാത്രയിൽ പങ്കെടുത്തവർ കൂട്ടായി ബീച്ചിൽ
ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക് സ്നേഹയാത്രയൊരുക്കി പഞ്ചായത്ത്
പട്ടാമ്പി: വിളയൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് അതിരുകളില്ലാത്ത സ്നേഹം പകർന്ന് പഞ്ചായത്ത്. പരിമിതികൾ മറന്ന് ആഹ്ലാദിക്കാൻ പഞ്ചായത്ത് ഒരുക്കിയ സ്നേഹ യാത്ര ആടിയും പാടിയും അവിസ്മരണീയമാക്കി കുട്ടികളും കുടുംബവും. ബഡ്സ് സ്കൂളിലെ 14 കുട്ടികളും അവരുടെ വീട്ടുകാരായ 15 പേരും പഞ്ചായത്ത്, പാലിയേറ്റിവ് അംഗങ്ങളും കൂട്ടുകാരുമാണ് സ്നേനേഹ യാത്രയിൽ പങ്കാളികളായത്. ചാവക്കാട് പഞ്ചവടി അക്വോ വേൾഡിലായിരുന്നു ആദ്യ സന്ദർശനം.
ആഴക്കടൽയാത്രക്കുശേഷം ജങ്കാർ വഴി പൊന്നാനി കൂട്ടായ് ബീച്ചിലെത്തി ബോട്ട് യാത്ര. പാർക്കിൽ സന്തോഷത്തിന്റെ സായാഹ്നം പങ്കിടാൻ ഗ്രാമപഞ്ചായത്ത് വനിത മെംബർമാരായ രാജി മണികണ്ഠൻ, കെ. സാജിത, എസ്.പി. ആമിന, സിന്ധു, മുബഷീറ സാബിർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സരിത, സി.ഡി.എസ് അമ്പിളി, പാലിയേറ്റിവ് സിസ്റ്റർ സുനിത, വർക്കർ സിന്ധു, സുലത എന്നിവരും. യാത്രക്ക് സഹായികളായി ഒ.ടി. ബഷീർ, വി.ടി. ഫിറോസ്, സി.പി. സൈഫു, ഒ.ടി. ഷരീഫ്, ടി. ഗഫൂർ, ഷാജി സലീം എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.