Posted On
date_range Updated On
date_range പാടത്ത് രണ്ടാംവിളക്കുള്ള തയാറെടുപ്പ്
ആനക്കര: പതിവുതെറ്റാതെ രണ്ടാംവിള കൃഷിക്കുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. ചിങ്ങമാസത്തിലെ പൊന്നോണത്തിന് മുന്നോടിയായാണ് സാധാരണ രണ്ടാം വിളക്കായി വിളനിലം ഒരുക്കുക.
ഈ കൃഷിപ്പണി തൃക്കേട്ടനാളില്‍ കന്ന് നിര്‍ത്തുക എന്ന ആചാരത്തോടെയാണ് അവസാനിപ്പിക്കുക. അതിനുമുമ്പ് വയൽ ഉഴുതുമറിച്ച് വരമ്പുവെച്ച് വെള്ളം കെട്ടിനിര്‍ത്തും. ശേഷം നേരത്തെ കരുതലായി വിതച്ചുവെച്ച ഞാറ്റടികള്‍ പറിച്ച് ഞാറ് നടും. പിന്നീട് മകരത്തിൽ കൊയ്തെടുക്കും. ഓണം പടിവാതിലില്‍ എത്തിനില്‍ക്കേ, കര്‍ഷക കുടുംബങ്ങള്‍ ഇന്നും തനിമചോരാതെ തന്നെയാണ് കാര്‍ഷിക മേഖലയില്‍ സജീവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.