കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം ജി​യാ​നു​വി​നൊ​പ്പം ആ​രാ​ധ​ക​ർ സെ​ൽ​ഫി​യെ​ടു​ക്കു​ന്നു

മഞ്ഞപ്പട മണ്ണിലിറങ്ങി; ആവേശത്തിൽ പട്ടാമ്പി

പ​ട്ടാ​മ്പി: മ​ഞ്ഞ​പ്പ​ട മ​ണ്ണി​ലി​റ​ങ്ങി​യ​പ്പോ​ൾ ആ​വേ​ശ​ത്തി​ലാ​റാ​ടി പ​ട്ടാ​മ്പി. ഐ.​എ​സ്.​എ​ൽ ഫു​ട്ബാ​ളി​ലെ കൊ​മ്പ​ന്മാ​രാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ ആ​കസ്മി​ക വ​ര​വാ​ണ് ന​ഗ​ര​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് പ​ട്ടാ​മ്പി ഹൈ​സ്‌​കൂ​ളി​ന് മു​ന്നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് പോ​രാ​ട്ട​ത്തി​നു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് പ​ട്ടാ​മ്പി​യി​ലെ​ത്തി​യ​ത്. ബ​സ് ഭ​ക്ഷ​ണ​ശാ​ല​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ർ പ​ല​വ​ഴി​ക​ളി​ൽ​നി​ന്നാ​യി ഒ​ഴു​കി​യെ​ത്തി. താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത് പ​ല​രും സാ​യൂ​ജ്യ​മ​ണി​ഞ്ഞു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ സ​ഹ​ലും ജി​യാ​നു​വും ലെ​സ്കോ​വി​ച്ചും സൗ​ര​വ് മ​ണ്ഡ​ലും ആ​യു​ഷ് അ​ധി​കാ​രി​യും കീ​പ്പ​ർ ക​ര​ൺ​ജി​ത്തു​മൊ​ക്കെ ആ​രാ​ധ​ക​ർ​ക്കൊ​പ്പം പോ​സ് ചെ​യ്തു.

Tags:    
News Summary - Kerala blasters in Pattambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.