Posted On
date_range Updated On
date_range ഗുണ്ട ആക്രമണം; എട്ടുപേർക്കെതിരെ കേസ്
കൂറ്റനാട്: ഞാങ്ങാട്ടിരി കടവിൽ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ഞാങ്ങാട്ടിരിയിൽ നിര്‍ത്തിയിട്ട കാർ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തിലാണ് പട്ടാമ്പി കോഴിക്കുന്ന് സ്വദേശികളായ എട്ടുപേരെ പ്രതിചേര്‍ത്ത് കേസെടുത്തത്.
ഒരു സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട തിരുവനന്തപുരം സ്വദേശിയുടെ സ്വിഫ്റ്റ് കാറും ബൈക്കുകളുമാണ് തകര്‍ത്തത്. അതേസമയം, പ്രതികള്‍ ലക്ഷ്യമിട്ടത് ഇവരുമായി നേരത്തേ തര്‍ക്കത്തിലായിരുന്ന ആളെയാെണന്ന് തൃത്താല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.