തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​രി​ൽ സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വീ​ട്ടു​വ​ള​പ്പി​ൽ മാലിന്യം കത്തിക്കുന്നതിനിടെ സ്ഫോടനം

പ​ട്ടാ​മ്പി: തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്ന സ്ഫോ​ട​നം പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ നെ​ടു​ങ്ങോ​ട്ടൂ​ർ മ​ന​ക്ക​ൽ പീ​ടി​ക​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. കു​റു​പ്പം​പ​ടി ഗോ​പാ​ല​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​നം.

ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ് സ്ക്വാ​ഡും കൊ​പ്പം എ​സ്.​ഐ എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്‌ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

Tags:    
News Summary - Explosion while burning waste at Nedungottoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.