അതുൽ കൃഷ്ണ യോഗ പരിശീലനത്തിൽ
Posted On
date_range Updated On
date_range അതുൽ കൃഷ്ണ വീണ്ടും ദേശീയ യോഗ ചാമ്പ്യൻഷിപ്പിന്
പട്ടാമ്പി: പഞ്ചാബിൽ നടക്കുന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് വിളയൂർ സ്വദേശി അതുൽ കൃഷ്ണ പങ്കെടുക്കും. 12 മുതൽ 14 വയസ്സ് വരെയുള്ള കാറ്റഗറിയിലാണിത്. തുടർച്ചയായി നാലാം തവണയാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്നത്.
മുൻ വർഷങ്ങളിലും കേരളത്തിനുവേണ്ടി ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അതുൽകൃഷ്ണ എടപ്പലം പി.ടി.എം.വൈ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
കൂരാച്ചിപ്പടി മഞ്ചീരി മുരളീധരന്റെയും ശ്രീജയുടെയും മകനാണ്. പുലാമന്തോൾ ഐ.എസ്.കെ മാർഷ്യൽ ആർട്സിലെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.