ശ​ങ്ക​ര​മം​ഗ​ലം വ​ള​വി​ൽ​ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്ന

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്

പ​ട്ടാ​മ്പി മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ത്ത് വാ​ഹ​നാ​പ​ക​ടം; 13 പേ​ർ​ക്ക് പ​രി​ക്ക്

പ​ട്ടാ​മ്പി: വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ശ​ങ്ക​ര​മം​ഗ​ല​ത്തും കൊ​പ്പ​ത്തു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റും മൈ​സൂ​രി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള പെ​യി​ന്റ് ലോ​റി​യു​മാ​ണ് ശ​ങ്ക​ര​മം​ഗ​ലം വ​ള​വി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യ പ​രി​ക്കേ​റ്റ നി​ല​മ്പൂ​ർ സ്വ​ദേ​ശി മെ​ഹ​റു​ന്നീ​സ​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ബാ​ക്കി​യു​ള്ള​വ​രെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ശ​ങ്ക​ര​മം​ഗ​ലം വ​ള​വ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​പ​ക​ട​മാ​ണി​ത്.

കൊ​പ്പം-​വ​ളാ​ഞ്ചേ​രി റോ​ഡി​ൽ പു​ലാ​ശ്ശേ​രി​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്ന മി​നി​ലോ​റി​യും കൊ​പ്പം ഭാ​ഗ​ത്തേ​ക്കു​ള്ള പി​ക്ക​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.പി​ക്ക​പ്പി​ലെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മി​നി ലോ​റി​യി​ൽ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - accidents at two places in Pattambi area; 13 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.