Posted On
date_range Updated On
date_range നെല്ലിനൊപ്പം കളപെരുകി; വിള താറാവുകൾക്ക് നൽകി കർഷകർ
പത്തിരിപ്പാല: നെല്ലിനൊപ്പം കളയും നിറഞ്ഞതോടെ നെൽപാടം താറാവുകൾക്ക് തീറ്റക്ക് നൽകി കർഷകർ. ലക്കിടിപേരൂർ പഞ്ചായത്തിലെ മുളഞ്ഞൂർ കുണ്ടിൽപാടം പാടശേഖരത്തിലെ പത്ത് കർഷകരുടെ 20 ഏക്കർ നെൽകൃഷിയിടത്തിലാണ് യഥാസമയം മഴ ലഭിക്കാത്തതിനാൽ കളയും പുല്ലും പെരുകിയത്.
ഏക്കറിന് 10,000 രൂപയോളം നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഗോവിന്ദൻകുട്ടി, രാധാകൃഷ്ണൻ, സുന്ദരൻ, കമലാദേവി, വാസു, മുഹമ്മദ്കുട്ടി, മൊയ്തീൻ, കൃഷ്ണൻകുട്ടി എന്നിവരുടേതായിരുന്നു കൃഷി. രണ്ടാംവിള കൃഷിക്ക് വെള്ളം ലഭ്യമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.