നേ​പ്പാ​ളി​ൽ നടക്കുന്ന സോ​ഫ്റ്റ് ബേ​സ്​​ബാ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കുന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യാ​ത്ര ​െച​ല​വ്​ അ​ഡ്വ. ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ കൈ​മാ​റു​ന്നു

സഹായവുമായി എം.എൽ.എയെത്തി; കായിക താരങ്ങൾ നേപ്പാളിലേക്ക്

പ​ത്തി​രി​പ്പാ​ല: യാ​ത്രാ​െ​ച​ല​വി​ന് പ​ണ​മി​ല്ലാ​തെ കാ​യി​ക മ​ത്സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്വ. ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ തു​ണ​യാ​യി. ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെ നേ​പ്പാ​ളി​ലെ പൊ​ക്കാ​റ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ്​​ബാ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ത്തി​രി​പ്പാ​ല സ​ർ​ക്കാ​ർ കോ​ള​ജി​ലെ കെ.​ബി. രാ​ഹു​ൽ കൃ​ഷ്ണ, കെ. ​ആ​കാ​ശ്, കെ.​എ​സ്. സൂ​ര്യ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​ർ​ഹ​ത നേ​ടി​യി​രു​ന്ന​ത്. പ​ക്ഷേ, നേ​പ്പാ​ളി​ലെ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വ് യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി.

ഇ​തോ​ടെ, ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ എം.​എ​ൽ.​എ അ​ഡ്വ. ശാ​ന്ത​കു​മാ​രി​യോ​ട് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച​ വൈ​കീ​ട്ട് യാ​ത്ര ​െച​ല​വി​നു​ള്ള തു​ക​യു​മാ​യി എം.​എ​ൽ.​എ എ​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. അ​നി​ത, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഒ.​വി. സ്വാ​മി​നാ​ഥ​ൻ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​വി. മേ​ഴ്സി, സു​നി​ത മു​ര​ളി, വാ​ർ​ഡ്​ അം​ഗം എ.​എ. ശി​ഹാ​ബ് എ​ന്നി​വ​രും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - The MLA came with allowance for players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.