മലവെള്ളപ്പാച്ചിലിൽ തകർന്ന താണിക്കൽ ഷിബുവിന്‍റെ വീട്ട്മതിലും കേടുപാടുകൾ സംഭവിച്ച വീടും

താഴെക്കോട് മാട്ടറ ബിടാവു മലയിൽ ഉരുൾപൊട്ടൽ

കരിങ്കല്ലത്താണി: താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കില പറമ്പിൻ്റെ മുകളിലുള്ള മലങ്കട മലയയിലും ബിടാവുമലയിലും ഉരുൾ പൊട്ടി. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പല വീടുകളുടെയും മതിലുകൾ തകർന്നിട്ടുണ്ട്. മാട്ടറ യു.പി സ്​കൂളിൽ ക്യാമ്പ് തുറന്നു.

ഇവിടെ ഏതാനും കുടുമ്പങ്ങളെ താമസിപ്പിച്ചിട്ടുണ്ട് . ചെങ്കുത്തായ മലയിൽ നിന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ എസ്റ്റേറ്റ് റോഡ് തകർന്നനിലയിലാണ്. ഇതേതുടർന്ന് ഉരുൾപൊട്ടൽ നടന്ന ഭാഗത്തേക്ക് എത്തിപ്പെടൽ ദുഷ്കരമായിരിക്കുകയാണ്. താഴെ ഭാഗത്തും ഇരു ഭാഗങ്ങളിലുമുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും മുകളിൽ നിന്നും കുത്തിയൊലിച്ചെത്തി. മാട്ടറയിൽ റോഡ് കവിഞ്ഞു വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെ നേരത്തിനു ഒറ്റപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. ഇവിടെ തുടരെ മഴ പെയ്യുന്നുണ്ട്. 2019 ൽ ബിടാവുമലയിൽ ഉരുൾപൊട്ടിയിരുന്നു. അന്ന് മാട്ടറ എ.യു.പി സ്കൂൾ, മലങ്കട മദ്രസ, വെള്ളപ്പാറ സെന്‍റ്​ ജോർജ് ചർച്ച് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു.

കാര്യവട്ടം അലനല്ലൂർ റോഡിൽ തേലക്കാട് ഭാഗത്തും റോഡിൽ വെള്ളം കയറി ഗതാഗതം താറുമാറായി. 

Tags:    
News Summary - palakkad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.