പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പ്രവർത്തന പുരോഗതി ഷാഫി പറമ്പിൽ എം.എൽ.എ പരിശോധിക്കുന്നു
പാലക്കാട്: പുതുതായി നിർമിച്ച കെ.എസ്.ആർ.സി സ്റ്റാൻഡിന്റെ ഉദ്ഘാടനം നവംബർ 12 വൈകീട്ട് നാലിന് ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിക്കുമെന്ന് പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം തീരുമാനിച്ച കെട്ടിടസമുച്ചയം ഗതാഗത മന്ത്രിയുടെ സൗകര്യാർഥമാണ് മാറ്റുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കഫ്റ്റീരിയ, ശുചിമുറി സൗകര്യം, ശീതീകരിച്ച വിശ്രമമുറികൾ ഉൾപ്പെടെ ലഭിച്ച ഫണ്ട് കൊണ്ട് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനായിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.