ഗവ. ഐ.ടി.ഐകളിൽ പ്രവേശനം പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂര്‍ ഗവ. ഐ.ടി.ഐ, മംഗലം ഗവ. ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോറം www.scdd.kerala.gov.in ല്‍ അഡ്മിഷന് 2020 എന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റിൻെറ പി.ഡി.എഫ് ഫോര്‍മാറ്റിനൊപ്പം ഓണ്‍ലൈനായി ഒക്ടോബര്‍ 15നകം അപേക്ഷിക്കണം. ഭക്ഷണം, യൂനിഫോം അലവന്‍സ്, ടൂര്‍ അലവന്‍സ് എന്നിവയും പ്ലേസ്മൻെറ് സൗകര്യവും വകുപ്പ് നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ രണ്ടുവര്‍ഷം സ്റ്റൈപൻഡ് ലഭിക്കും. കൂടാതെ ആദ്യവര്‍ഷം 1000 രൂപയും രണ്ടാം വര്‍ഷം 800 രൂപയും ലംപ്സം ഗ്രാൻറും ലഭിക്കും. ഫോണ്‍: ചിറ്റൂർ ഐ.ടി.ഐ 9495822654, 9605964143, മംഗലം ഐ.ടി.ഐ 04922-258545. ഫീസ് ഇന്നുകൂടി അടക്കാം പാലക്കാട്: മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക് അഗ്രികള്‍ചറല്‍ മെഷീനറി ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന് നല്‍കാനും ഫീസ് അടക്കാനും വ്യാഴാഴ്ച കൂടി സൗകര്യമുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04923 2342345.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.