സി.ഐക്ക് മർദനമേറ്റു മണ്ണാർക്കാട്: ആരാധനാലയത്തിലേക്കുള്ള വഴി പ്രശ്നം അന്വേഷിക്കാൻ ചെന്ന മണ്ണാർക്കാട് സി.ഐ ലിബിക്ക് മർദനമേറ്റു. കണ്ടമംഗലം പുറ്റാനിക്കാടാണ് സംഭവം. ആരാധനാലയത്തിലേക്കുള്ള വഴിയിലെ കവാടം നിർമിക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐയെ ഐനെല്ലി വീട്ടിൽ ഷാഫി, റഷീദ് എന്നിവർ മർദിച്ചെന്നാണ് പരാതി. സി.ഐ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഫാർമേഴ്സ് ക്ലബ് പറളി: സോളിഡാരിറ്റി പറളി ഏരിയയുടെയും പീപിൾ ഫൗണ്ടേഷൻെറയും ആഭിമുഖ്യത്തിൽ പറളി ഫാർമേഴ്സ് ക്ലബ് രുപവത്കരിച്ചു. ഡോ. നിഷാദ് പുതുക്കോട് ഉദ്ഘാടനം ചെയ്തു. ടി. അബ്ബാസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ കയ്യും സ്വാഗതവും നൗഷാദ് ആലവി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.പി. മനോജ് കുമാർ (പ്രസി.) അബ്ദുൽ അസീസ്, വി.എം. സിറാജ് (വൈസ് പ്രസി.), ബിനോയി (സെക്ര.) എ. നിഷാദ്, ഷിേൻറാ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.