Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു
ഒറ്റപ്പാലം: ഓടിക്കൊണ്ടിരിക്കെ വാണിയംകുളത്ത് സ്വകാര്യവ്യക്തിയുടെ കാർ കത്തിനശിച്ചു. അനങ്ങനടി പാവുക്കോണം സ്വദേശി നൗഫലിെൻറ കാറാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ വാണിയംകുളം സെൻററിലായിരുന്നു അപകടം. കുളപ്പുള്ളി ഭാഗത്തേക്കുള്ള യാത്രക്കിടയിൽ പുക ഉയരുന്നത് കണ്ട ഉടൻ നൗഫൽ കാറിൽനിന്ന് പുറത്തിറങ്ങിയതിനാൽ അത്യാഹിതം ഒഴിവായി. ഷൊർണൂരിൽനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
പാലക്കാട് - കുളപ്പുള്ളി പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാതകചോർച്ചയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.