അട്ടപ്പാടിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം: 'നവജാത ശിശു ​ഐ.സി.യു ആരംഭിക്കും'

അട്ടപ്പാടി: ശിശുമരണം തുടർക്കഥയായ അട്ടപ്പാടിയിൽ ഹൈറിസ്​കിലുള്ള ഗർഭിണികൾക്ക്​ പ്രത്യേക പരിചരണം ഏർപ്പെടുത്തുമെന്നും നവജാത ശിശു ​ഐ.സി.യു ആരംഭിക്കുമെന്നും ​ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ​മന്ത്രി.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മണിയോടെയാണ് മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്​. ഇവിടെ വെന്‍റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് അനുവദിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ മന്ത്രി, നവജാത ശിശു ​ഐ.സി.യു ഉടൻ ആരംഭിക്കുമെന്ന്​ ഉറപ്പു നൽകി. ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളും മന്ത്രി പരിശോധിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുമായി സംസാരിച്ചു. പീഡിയാട്രിക്​, ഗൈനക്കോളജി വിഭാഗത്തിൽ സ്​പെഷലിസ്റ്റുകളെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

അഗളിയിലെ അംഗനവാടിയിലും ശിശുമരണം നടന്ന ബോഡിചാല അടക്കമുള്ള ഊരുകളിലും മന്ത്രി സന്ദര്‍ശിച്ചു. അംഗനവാടികൾ കേന്ദ്രീകരിച്ച്​ പെൺകൂട്ടായ്​മ രൂപീകരിക്കാൻ തീരുമാനിച്ചു. ഇവർ പ്രദേശത്തെ സ്​ത്രീകളുടെയും ഗർഭിണികളുടെയും ആരോഗ്യനില നിരന്തരം വിലയിരുത്തും. ഗർഭിണികൾക്കാവശ്യമായ പരിചരണം ഉറപ്പുവരുത്തും. ഹൈറിസ്​കിലുള്ള ഗർഭിണികൾ, സിക്കിൾ സെൽ അനീമിയ ബാധിതർ എന്നിവരുടെ ആരോഗ്യ കാര്യങ്ങൾ മൂന്നുമാസം കൂടു​േമ്പാൾ വിലയിരുത്തും.

Tags:    
News Summary - Newborn ICU will start in Attappady says Health Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.