പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
മണ്ണാർക്കാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പെരിമ്പടാരി വൈശ്യൻ വീട്ടിൽ മുഹമ്മദ് ഫൈസൽ (25), ചങ്ങലീരി പാലക്കുളം വീട്ടിൽ നിഷാദ് (25) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നാല് ഗ്രാം മയക്കുമരുന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ കുന്തിപ്പുഴയിൽ വാഹനപരിശോധനക്കിടെ മണ്ണാർക്കാട് എസ്.ഐ. കെ.ആർ. ജസ്റ്റിനും സംഘവുമാണ് സ്കൂട്ടറിലെത്തിയ യുവാക്കളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.