കുരുത്തിച്ചാല്‍ ടൂറിസം വികസന പാതയിലേക്ക്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ ടൂറിസം വികസനപദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.

ജില്ല പഞ്ചായത്തിന്റെ വില്ലേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷവും കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. പുഴയോരത്തേക്ക് സുരക്ഷിതപാതയും വ്യൂ പോയിന്റുകളും ഒരുക്കി അപകടഭീഷണിയില്ലാതെ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തിന്റെ നിരന്തര ഇടപെടലുകള്‍ക്കൊടുവിലാണ് കുരുത്തിച്ചാലില്‍ ടൂറിസം പദ്ധതി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.

ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള ജില്ല പഞ്ചായത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ ആദ്യപദ്ധതിയാണ് കുരുത്തിച്ചാലിലേതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.

പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, വാര്‍ഡംഗം ഡി. വിജയലക്ഷ്മി, മുന്‍ വാര്‍ഡംഗം ജോസ് കൊല്ലിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അസീസ് പച്ചീരി, ഫിലിപ്പ്, സുന്ദരന്‍, നൗഷാദ് വെള്ളപ്പാടം, കെ.കെ. ബഷീര്‍, അബ്ബാസ് പുത്തില്ലത്ത്, ഇ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - palakkad kuruthichal tourism development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.