Posted On
date_range Updated On
date_range ഡോക്ടർമാർ അവധിയിൽ; മണ്ണാർക്കാട് ഗവ. ആശുപത്രി സ്ത്രീരോഗ വിഭാഗം നിശ്ചലം
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പുതുതായി നിയമിക്കപ്പെട്ട ഡോക്ടർമാർ അവധിയെടുത്തതോടെ സ്ത്രീ രോഗ വിഭാഗം നിശ്ചലമായി. നിലവിലുണ്ടായിരുന്ന രണ്ട് ഗൈനക്കോളജി ഡോക്ടർമാരെ സ്ഥലം മാറ്റി പകരം രണ്ടുപേരെ നിയമിച്ചിരുന്നു. പുതുതായി നിയമിക്കപ്പെട്ട രണ്ട് ഡോക്ടർമാരും അവധിയിൽ പോയതോടെ നിലവിൽ സ്ത്രീ രോഗ വിഭാഗം അടച്ചിട്ട സ്ഥിതിയിലാണ്. ചുമതലയേൽക്കേണ്ട രണ്ട് ഡോക്ടർമാർക്കും ഒരേസമയം അവധി നൽകിയ വകുപ്പ് നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അട്ടപ്പാടിയുൾപ്പെടെ മേഖലയിലെ ആദിവാസികളടക്കം സാധാരണക്കാരുടെ ആശ്രയമാണ് താലൂക്ക് ആശുപത്രി. പ്രസവ ചികിത്സക്കായി നിലവിൽ ജില്ല ആശുപത്രിയിലെത്തേണ്ട അവസ്ഥയിലാണ്. ഒരേ സമയം ഡോക്ടർമാർക്ക് അവധി നൽകിയ നടപടി പുനപരിശോധിക്കണമെന്നും ആശുപത്രിയിലേക്ക് നിയമിക്കപ്പെട്ട ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.