മണ്ണാര്‍ക്കാട്: കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
മണ്ണാര്‍ക്കാട്: നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍നിന്നായി ശനിയാഴ്ച അഞ്ച് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരംപാടത്തുനിന്നും രണ്ട് പന്നികളെയും കൊടുവാളിക്കുണ്ട് ഭാഗത്തുനിന്നും മൂന്നെണ്ണത്തിനെയുമാണ് വെടിവെച്ചിട്ടത്. കാഞ്ഞിരംപാടം വാര്‍ഡിലാണ് ഷൂട്ടര്‍മാരടങ്ങിയ സംഘം ആദ്യമെത്തിയത്.
ഇവിടെനിന്ന് രണ്ട് പന്നികളെ വെടിവെച്ചിട്ടു. ഒന്നിന് വെടിയേറ്റെങ്കിലും ഓടിരക്ഷപ്പെട്ടു. മറ്റുള്ളവ ചിതറിയോടി. കിഴക്കുമ്പുറം പെരിമ്പടാരി ഭാഗത്തും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ചോമേരി, പെരിഞ്ചോളം, കൊടുവാളിക്കുണ്ട് ഭാഗങ്ങളിലും സംഘമെത്തി.
കൊടുവാളിക്കുണ്ടില്നിന്നാണ് മൂന്ന് പന്നികളെ വെടിവെച്ചിട്ടത്. മഞ്ചേരി റൈഫിള്‍ ക്ലബ്ബിലെ ലൈസന്‍സ് ഷൂട്ടര്‍മാരും പരിശീലനംനേടിയ നായ്ക്കളും ഇവയുടെ പരിശീലകരുമടക്കം 23 പേരാണ് എത്തിയിരുന്നത്. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.