Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 16 വർഷം തടവ്
മണ്ണാർക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ 16 വർഷത്തെ തടവിനും 40,000 രൂപ പിഴയടക്കാനും വിധിച്ചു. ഷോളയൂർ പൊലീസ് 2014ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
ഭാര്യയായ നിഷയെ തല്ലിയും വെട്ടിയും കൊന്ന കേസിൽ ഭർത്താവ് ഷോളയൂർ കോഴികൂടം ഊരിലെ സുന്ദരനെ മണ്ണാർക്കാട് സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധുവാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവും കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.