Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
മണ്ണാര്‍ക്കാട്: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി മണ്ണാര്‍ക്കാട് പൊലീസിെൻറ പിടിയിലായി. സേലം ഉപ്പൂര് സ്വദേശി ശെല്‍വനാണ് (36) അറസ്റ്റിലായത്.
കഴിഞ്ഞ രാത്രി 11.30 മണിയോടെ മുനിസിപ്പല്‍ സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് 1.6 കിലോ കഞ്ചാവ് കണ്ടെടുത്തു.
അന്വേഷണത്തിന് മണ്ണാര്‍ക്കാട് എസ്.ഐമാരായ ആർ. രാജേഷ്, രാമചന്ദ്രന്, സി.പി.ഒമാരായ ഷഫീഖ്, റമീസ്, ദാമോദരന്‍ എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.