Posted On
date_range Updated On
date_range അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയതിന് രണ്ട് പേർ അറസ്റ്റിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് വിദേശ മദ്യം കടത്തുകയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചിണ്ടേക്കി താണിചോട് കുട്ടിലമാരെ വീട്ടിൽ ശിവൻ (37), മുക്കാലി ചങ്ങണംപറമ്പിൽ അനീഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 24 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.
ആനമൂളിയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിച്ച ഒരു ലിറ്ററിെൻറ 24 കുപ്പികൾ പിടികൂടിയത്.
മണ്ണാർക്കാട് സി.ഐ പി.എം. ലിബി, എസ്.ഐമാരായ ആർ. രാജേഷ്, രാമചന്ദ്രൻ, അഷറഫ്, സി.പി.ഒമാരായ ഷൗക്കത്ത്, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.