പെരിങ്ങോട്ടുകുറുശ്ശി: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിൽ അന്നംമുട്ടി വഴിയോരങ്ങളിലെ തട്ടുകടക്കാർ. ലോക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ തട്ടുകടകൾ അടഞ്ഞുകിടക്കുകയാണ്. സാധാരണ പുലർകാലത്ത് തുറന്ന് രാത്രി വരെ പ്രവർത്തിച്ചാൽ കുടുംബം കഴിയാനുള്ള വക കിട്ടും. ഇതുമാത്രം ആശ്രയിച്ച് ജീവിതം കഴിഞ്ഞിരുന്ന തട്ടുകടക്കാർ അടച്ചിട്ടതോടെ പട്ടിണിയിലാണ്.
പാർസൽ മാത്രം നൽകാമെന്ന വ്യവസ്ഥയിൽ ഹോട്ടലുകൾ തുറക്കാൻ സർക്കാർ അനുമതിയുണ്ട്. എന്നാൽ, തട്ടുകടക്കാർക്ക് ഇത് പ്രായോഗികമല്ല. പലഹാരങ്ങളും മറ്റും ചൂടോടെ കഴിക്കാനാണ് എല്ലാവരും തട്ടുകടകളിൽ എത്താറുള്ളത്. കടകൾ അടച്ചിട്ടതുമൂലം കുടുംബം പട്ടിണിയിലായ തട്ടുകടക്കാർക്ക് സർക്കാർ പ്രത്യേക സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.