പാലക്കാട്: 1000 രൂപയിൽ കൂടുതൽ വരുന്ന ഇടപാടുകളിൽ ഇനി മുതൽ വൈദ്യുതി ബോർഡിലെ കാഷ് കൗണ്ടറുകളിൽ നേരിട്ട് പണമായി സ്വീകരിക്കില്ല.
അതിനുമുകളിൽ വരുന്ന ബില്ലുകളും വൈദ്യുതി ബോർഡിലേക്ക് അടക്കേണ്ട മറ്റു ചാർജുകളും ഓൺലൈനായും മണിയോർഡറായും ഷെഡ്യൂൾഡ് ബാങ്കിന്റെ ഔട്ട്-സ്റ്റേഷൻ ചെക്കുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും അതിന്റെ ഏതെങ്കിലും ശാഖകളിൽ തുല്യമായും അടക്കുന്നതിന് ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കേരള ഇലക്ട്രിസിറ്റി സപ്ലൈ (അഞ്ചാം ഭേദഗതി) കോഡ് 2024 പ്രകാരമാണ് കാഷ് കൗണ്ടറുകളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് വൈദ്യുതി ഭവൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സുൽത്താൻപേട്ട, ബിഗ് ബസാർ ഇലക്ട്രിക്കൽ സെക്ഷനുകളിൽ പ്രവർത്തിച്ചിരുന്ന കാഷ് കൗണ്ടറുകൾ ഏകോപിച്ച് സെപ്റ്റംബർ 29 മുതൽ ഒറ്റ കാഷ് കൗണ്ടർ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഇതിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു മണി വരെ ഇടപാടുകൾ നടത്താമെന്നും പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.