സെയ്തലവി, നിയാസ്
കൂറ്റനാട്: ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ചാലിശ്ശേരി മണ്ണാരപറമ്പ് കളത്തുവളപ്പില് നിയാസ് (36), പരുതൂര്‍ മുക്കിലപീടിക പത്തപുരക്കല് സെയ്തലവി(31) എന്നിവരാണ് അറസ്റ്റിലായത്.
ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ പള്ളങ്ങാട്ടുചിറ നരിമടയില്‍ വീട് വാടകക്ക് എടുത്തു ലഹരി വിൽപന നടത്തുകയാണ് പ്രതികള്‍. ഇവരില്‍ നിന്ന് 69.9 ഗ്രാം എം.ഡി.എം.എ യും നിരോധിത പുകയില വസ്തുവായ ഹാന്‍സ് 3750 പാക്കറ്റും പിടികൂടി. പാലക്കാട് എസ്.പി അജിത് കുമാർ, ഷൊർണൂർ ഡി.വൈ.എസ്.പി മനോജ് എന്നിവരുടെ നിർദേശപ്രകാരം ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.