കതിരിടാറായ നെൽകൃഷിക്ക് കീടബാധ: വെട്ടിലായി കർഷകർ

കോങ്ങാട്: പാറശ്ശേരി പാടശേഖരത്തിൽ കതിരിടാറായ നെൽകൃഷിയിൽ കീടബാധ വ്യാപിച്ചതോടെ ദുരിതത്തിലായി കർഷകർ. നെൽചെടികൾ മഞ്ഞളിച്ച് ഉണങ്ങി നശിക്കുന്നതായി കർഷകർ പറയുന്നു.

കീടബാധിത കൃഷിയിടങ്ങൾ കോങ്ങാട് കൃഷിഭവൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കതിര് വരാൻ പാകത്തിലുള്ള നെൽചെടികളാണ് കീടങ്ങളുടെ ആക്രമണത്തിൽ നശിച്ച് വീഴുന്നത്.

തുള്ള​െൻറ ആക്രമണമാണ് രോഗബാധക്ക് കാരണമെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. ഇ മിഡാ കോർപിഡ് അഞ്ച്​ മില്ലി ലിറ്റർ വെള്ളം ചേർത്ത് തളിച്ചാൽ കീടങ്ങളുടെ ആക്രമണം ചെറുക്കാനാവുമെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.