Posted On
date_range Updated On
date_range രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് വട്ടേക്കാട് ജി.യു.പി സ്കൂൾ വട്ടേക്കാട് ജി.യു.പി സ്കൂൾ
കൊല്ലങ്കോട്: സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് വട്ടെക്കാട് ഗവ. യു.പി സ്കൂൾ. 15 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സ് റൂം സജ്ജീകരിച്ചത്. ഗണിതമൂല, നിർമാണ മൂല, അഭിനയ മൂല, പാവ മൂല, സംഗീത മൂല, ചിത്രമൂല, വായന മൂല, മണൽത്തടം എന്നിവയൊരുക്കിയ വിദ്യാലയത്തിൽ ബാലസാഹിത്യങ്ങളുടെ സമാഹാരങ്ങൾ അടങ്ങിയ ലൈബ്രറിയുമുണ്ട്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇവ ഒരുക്കിയത്.
അറ്റാച്ച്ഡ് ബാത്ത് റൂം, ശുദ്ധീകരിച്ച കുടിവെള്ളം, മിയവാക്കി വനം, മികച്ച പാർക്ക് എന്നിവയും സ്കൂളിലുണ്ട്. ഒരു സർക്കാർ വിദ്യാലയം പ്രി-പ്രൈമറി കുട്ടികൾക്കായി ഇത്രയും സൗകര്യങ്ങൾ ഒരുക്കുന്നത് ജില്ലയിൽ ആദ്യമാണ്. കെ. ബാബു എം.എൽ.എ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടത്തി. എലവഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.