ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ

ഊ​ട്ട​റ പാ​ലം ബാ​രി​യ​ർ ത​ക​ർ​ന്നു; ബ​സ് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ പാ​ല​ത്തി​ന്റെ ബാ​രി​യ​ർ ലോ​റി​യി​ടി​ച്ചു ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പു​തു​ന​ഗ​രം ഭാ​ഗ​ത്തു​നി​ന്ന് കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ച​ര​ക്ക് ലോ​റി​യി​ടി​ച്ച് ത​ക​ർ​ത്ത​ത്. ഇ​രു​മ്പ് ബാ​രി​യ​ർ വ​ള​ഞ്ഞ​തി​നാ​ൽ ബ​സ് ഗ​താ​ഗ​തം ആ​ല​മ്പ​ള്ളം വ​ഴി തി​രി​ച്ചു​വി​ട്ടു.

ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ലം വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി ബാ​രി​യ​ർ ഇ​ല്ലാ​തി​രു​ന്ന ഊ​ട്ട​റ പാ​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണി​ത് പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തി​ന​കം ഏ​ഴി​ല​ധി​കം ത​വ​ണ മൂ​ന്ന് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​യ​ർ വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബാ​രി​യ​ർ ഒ​രു ഭാ​ഗം വേ​ർ​പെ​ടു​ക​യും വ​ള​യു​ക​യും ചെ​യ്ത​തോ​ടെ ബ​സ് ഗ​താ​ഗ​തം നി​ല​ച്ചു. മൂ​ന്ന് മീ​റ്റ​റി​നു മു​ക​ളി​ൽ ഉ​യ​ര​മു​ള്ള പാ​ല​ത്തി​നു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സ്ഥാ​പി​ച്ച ബാ​രി​യ​റി​ൽ ഏ​പ്രി​ലി​ൽ മാ​ത്രം ആ​റ് ലോ​റി​ക​ളാ​ണ് ഇ​ടി​ച്ച​ത്. 

Tags:    
News Summary - Uttara Palam barrier collapsed; The bus was diverted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.