അപ്രത്യക്ഷമായിട്ട് രണ്ടാഴ്ച പിന്നിട്ടു; യുവാക്കൾ എവിടെ?
കൊല്ലങ്കോട്: കാണാതായ യുവാക്കൾക്കായി ചൊവ്വാഴ്ചയും തിരച്ചിൽ തുടർന്നു. അന്വേഷണപുരോഗതി വിലയിരുത്താൻ ജില്ല പൊലീസ് മേധാവി ആർ. ശിവ വിക്രം കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി. പാലക്കാട് നിന്നെത്തിയ ഡോഗ് സ്ക്വാഡ് സ്വകാര്യ തോട്ടങ്ങളിൽ തിരച്ചിൽ നടത്തി.
ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവരെയാണ് ആഗസ്റ്റ് 30ന് രാത്രി മുതൽ കാണാതായത്. സമീപത്തെ തോട്ടങ്ങളിലെ കിണറുകൾ, കൊക്കർണികൾ എന്നിവയിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി.
സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ വീട്ടിലെത്തി തിരിച്ച് 30ന് രാത്രി സുഹൃത്ത് മുരുകേശ നുമായി തോട്ടത്തിലേക്ക് പോയതിനുശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല. വീട്ടിൽനിന്ന് ഇറങ്ങി അര മണിക്കൂറിനകം മൊബൈൽ ഫോൺ ഓഫായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഓഫായ പ്രദേശം മനസ്സിലാക്കിയാണ് കിണറുകളിലും ചുള്ളിയാർ ഡാമിലും പരിശോധന നടത്തിയത്. നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് സി.െഎ എ. വിപിൻദാസ്, എസ്.ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്. ബുധനാഴ്ചയും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.