വിവാഹദിനത്തിൽ വോട്ടഭ്യർഥിച്ച് ഇറങ്ങിയ രോഹിത് കൃഷ്ണനും ഭാര്യ റജുലയും
Posted On
date_range Updated On
date_range കതിർമണ്ഡപത്തിൽനിന്ന് പ്രചാരണത്തിന് ഇറങ്ങി വധൂവരന്മാർ
കൊല്ലങ്കോട്: കതിർമണ്ഡപത്തിൽനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി വധൂവരന്മാർ.പല്ലശ്ശന പഞ്ചായത്ത് പത്താം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. രോഹിത് കൃഷ്ണനാണ് (29) വധു ആർ. റജുലയോടൊപ്പം താലികെട്ടിന് ശേഷം ഒഴുവുപാറയിൽ പ്രദേശത്ത് വോട്ട് അഭ്യർഥിച്ചിറങ്ങിയത്. ഇരുവരും വിവാഹ വസ്ത്രത്തിൽ തന്നെയാണ് വീടുകൾ കയറിയത്.
പല്ലശ്ശന ഒഴുവുപാറ പ്ലാവിങ്കൽ വീട്ടിൽ വി. ഗോപാലകൃഷ്ണൻ-സത്യഭാമ ദമ്പതികളുടെ മകനാണ് രോഹിത് കൃഷ്ണൻ. ആദ്യമായാണ് സ്ഥാനാർഥി ആകുന്നത്. കോയമ്പത്തൂർ പോത്തന്നൂർ രാംനഗറിൽ രാജൻ-ലത ദമ്പതികളുടെ മകളാണ് റജുല. യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലെ താലിചാർത്തി ചടങ്ങുകൾ കഴിഞ്ഞ ഉടൻ ഇരുവരും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.