മൊബൈൽ ഫോൺ മോഷണക്കേസ് പ്രതി പിടിയിൽ

കൊല്ലങ്കോട്: മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതിയെ പിടികൂടി. ഗോവിന്ദാപുരം മൂവലക പുതൂർ വിനോദിനെയാണ്​ (22) കൊല്ലങ്കോട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ബധിരനും മൂകനുമായ ആളിൽനിന്ന് അടമ്പമരത്തുവെച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കൊണ്ട് പോയതിനാണ് കൊല്ലങ്കോട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കൊല്ലങ്കോട് പൊലീസ് സ്​റ്റേഷനിൽ ആറ് മൊബൈൽ ഫോൺ മോഷണക്കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ് വിനോദ്. കൂടാതെ പുതുനഗരം, ആലത്തൂർ പൊലീസ് സ്​റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിലും പ്രതിയാണ്.

കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്​.​െഎ കെ. ഷാഹുൽ, സി.പി.ഒമാരായ ദിലീപ്, വിനീഷ്, ജിജോ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.