കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ബാ​ല​റ്റ് വിതരണത്തിന് ഉദ്യോഗസ്ഥ സം​ഘം കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ​നി​ന്ന് പു​റ​പ്പെ​ടുന്നു

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ബാ​ല​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു

കൊ​ല്ല​ങ്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ബാ​ല​റ്റ് ന​ൽ​ക​ൽ ആ​രം​ഭി​ച്ചു. കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, കൊ​ടു​വാ​യൂ​ർ, പെ​രു​വെ​മ്പ്, വ​ട​വ​ന്നൂ​ർ, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ബാ​ല​റ്റ് ന​ൽ​കു​ന്ന​ത്.

ഏ​ഴു സം​ഘ​ങ്ങ​ളി​ൽ ഓ​രോ സം​ഘ​ത്തി​ലും പി.​പി.​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പൊ​ലീ​സ് സാ​ന്നി​ധ‍്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​ത്. 441 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​ത്.

ബാ​ല​റ്റു​ക​ൾ മു​ദ്ര​വെ​ച്ച ക​വ​റി​ന​ക​ത്താ​ണ് ന​ൽ​കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലും അ​ല്ലെ​ങ്കി​ൽ, പോ​സ്​​റ്റ​ലാ​യും ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ പ​റ​ഞ്ഞു.

വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24 രോ​ഗി​ക​ളെ നേ​രി​ൽ ക​ണ്ട് ബാ​ല​റ്റു​ക​ൾ ന​ൽ​കി. ഉ​ട​ൻ വോ​ട്ട് ചെ​യ്താ​ലും പോ​സ്​​റ്റ​ൽ വോ​ട്ട് ചെ​യ്താ​ലും വോ​ട്ട​ർ​മാ​രു​ടെ പ​ക്ക​ൽ​നി​ന്ന് സ​ത്യ​പ്ര​സ്താ​വ​ന വാ​ങ്ങു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഉ​ഷാ​ദേ​വി പ​റ​ഞ്ഞു.

Tags:    
News Summary - Ballot distribution has started for covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.