Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോടും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥിനിക്ക് നായുടെ കടിയേറ്റു. ശനിയാഴ്ച രാവിലെ കല്ലടിക്കോട് ഹയാത്തുൽ ഇസ്ലാം മദ്റസയിലേക്ക് പോയ പത്താംതരം വിദ്യാർഥിനിയുടെ കാലിനാണ് കടിയേറ്റത്.
കാൽനടയായും ഇരുചക്രവാഹനങ്ങളിലും പോകുന്നവരെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ഒരു വർഷം മുമ്പ് കരിമ്പ പഞ്ചായത്തിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രജനന നിയന്ത്രണ നടപടി സ്വീകരിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.