Posted On
date_range Updated On
date_range കിരാതമൂർത്തി ക്ഷേത്രത്തിൽ കവർച്ച
കല്ലടിക്കോട്: തച്ചമ്പാറ മുതുകുർശ്ശി കിരാതമൂർത്തി ക്ഷേത്രത്തിൽ കവർച്ച നടത്തി. നഷ്ടപ്പെട്ട പണത്തെക്കുറിച്ച് വ്യക്തതയില്ല. ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. രണ്ട് ശ്രീ കോവിലിന് മുമ്പിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാവ് പണം കവർന്നത്.
ബുധനാഴ്ച രാത്രി ക്ഷേത്രം അടച്ച് വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മാനേജർ മുരളിയാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഒരു മാസം മുമ്പാണ് ഇവ രണ്ടും തുറന്ന് പണം എടുത്തിരുന്നത്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.