സൗഹൃദം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ക​ല്ല​ടി​ക്കോ​ട്: സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ​ട് സൗ​ഹൃ​ദം ന​ടി​ച്ച് വ​ല​യി​ലാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ശൂ​ര​നാ​ട് അ​മ്പ​ല​ത്തും ഭാ​ഗം വി​ഷ്ണു​വാ​ണ്​ (21) പോ​ക്സോ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ടി​ക്ക് ടോ​ക്ക്, ഫേ​സ്​ ബു​ക്ക്, വാ​ട്സ്​ ആ​പ്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നീ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​രു​ന്ന​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കീ​ഴ്പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചി​രു​ന്ന​ത്. ശേ​ഷം കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.

കു​ട്ടി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ വ​ഴി​യാ​ണ് സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഐ.​എ​സ്.​എ​ച്ച്.​ഒ ശ​ശി​കു​മാ​ർ, എ​സ്.​ഐ അ​ബ്​​ദു​ൽ സ​ത്താ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ല​തി​ക, രാ​ജീ​വ്, കോ​മ​ള ദാ​സ്, സി.​പി.​ഒ​മാ​രാ​യ ഉ​ല്ലാ​സ്, ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - One arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.