Posted On
date_range Updated On
date_range പിക്കപ്പ് വാൻ മതിലിലിടിച്ച് അപകടം
മുണ്ടൂർ: പിക്കപ്പ് വാൻ വീട്ടുമതിലിൽ ഇടിച്ച് അപകടം. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വേലിക്കാടിനു സമീപം മൈലം പുള്ളിയിൽ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് വീടുകളുടെ മതിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കല്ലടിക്കോട് ഭാഗത്ത് നിന്ന് മരം കയറ്റി വന്ന വാനാണ് അപകടത്തിൽ പെട്ടത്. ആദ്യം പിക്കപ്പ് വാൻ മൈലം പുള്ളി സുന്ദരൻ്റെ വീടിൻ്റെ മതിലിടിച്ചു തകർത്തു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത തങ്കച്ചൻ എന്ന വർഗീസിൻ്റെ മതിലിൽ ഇടിച്ചു തകർത്തു നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.