അനസ്
Posted On
date_range Updated On
date_range കഞ്ചാവ് കടത്ത് കേസിലെ പ്രതി കരുതൽ തടങ്കലിൽ
കല്ലടിക്കോട്: കഞ്ചാവ്, സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയെ കാപ്പ നിയമ പ്രകാരം പിടികൂടി കരുതൽ തടങ്കലിലടച്ചു. നാട്ടുകൽ തൊടുകാപ്പ് അനസിനെയാണ് (33) വിയ്യൂർ ജയിലിൽ അടച്ചത്.
ജില്ല പൊലീസ് മേധാവി ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരം കല്ലടിക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.എസ്.സജി, എസ്.ഐ. സുന്ദരൻ, എസ്.
സി.പി.ഒ.മാരായ രാകേഷ്, രതീഷ്, വിനോദ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി . കല്ലടിക്കോട് സ്റ്റേഷനിൽ അനധികൃത വിദേശമദ്യ വിൽപന, കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്ത് എന്നിങ്ങനെ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.