കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം അപകടത്തിൽപെട്ട ഓട്ടോയും കാറും
Posted On
date_range Updated On
date_range കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കല്ലടിക്കോട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കല്ലടിക്കോട് സന്തോഷ്, ശ്രീജ എന്നിവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവ് പരിസരത്ത് ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.