Posted On
date_range Updated On
date_range പൂട്ടിയിട്ട വീട്ടിൽനിന്ന് 16 പവൻ കവർന്നു
കല്ലടിക്കോട്: അടച്ചിട്ട വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കരിമ്പ നിലാല വീട്ടിൽ മുഹമ്മദലിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വള, നെക്ലസ് എന്നിവ ഉൾപ്പെടെ സ്വർണാഭരണങ്ങളാണ് കളവ് പോയത്.
മുഹമ്മദലിയും വീട്ടുകാരും ക്വാറൻറീനിലായിരുന്നു. നിരീക്ഷണശേഷം സ്വന്തം തറവാട്ടിലേക്ക് ഒക്ടോബർ 29ന് വിരുന്നുപോയി. ഞായറാഴ്ച രാവിലെ വന്നപ്പോൾ വീടിെൻറ പിൻവശത്ത് വാതിൽ തുറന്നിട്ട നിലയിലായിരുന്നു.
കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.