ചെർപ്പുളശ്ശേരി: എക്സൈസ് വിഭാഗം തോട്ടര തേക്കിൻകാട് കോളനിയിൽ നടത്തിയ പരിശോധനയിൽ വ്യാജമദ്യം പിടികൂടി. ബ്രാൻറ് ഇനത്തിന്റെ ലേബലിൽ ബോട്ടിലാക്കിയായിരുന്നു വിൽപന. മൂന്ന് ലിറ്റർ വ്യാജമദ്യം സൂക്ഷിച്ചതായി കണ്ടെത്തി. കരിമ്പുഴ തോട്ടര തേക്കിൻകാട് വീട്ടിൽ സുരേഷ് ബാബു (42) കരിമ്പുഴ ചീരക്കുഴി കാട്ടികുന്നൻ വീട്ടിൽ ഹംസ (48) ഇവർക്ക് വ്യാജമദ്യം എത്തിച്ചു കൊടുത്ത പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത് വീട്ടിൽ കൃഷ്ണകുമാർ എന്ന ബാബു (33) എന്നിവരെ അറസ്റ്റ് ചെയ്തു.
കൃഷ്ണകുമാറിനെ വാടകക്ക് താമസിക്കുന്ന കുമരംപുത്തൂർ പള്ളിക്കുന്നിലുള്ള വാടക ക്വാർട്ടേഴ്സിൽനിന്ന് എക്സൈസ് സൈബർ സെല്ലിന്റ സഹായത്തോടെ അറസ്റ്റ് ചെയ്ത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലേബലും ഹോളോഗ്രാം സ്റ്റിക്കറും വ്യാജമായി നിർമിച്ചാണ് മദ്യം ബോട്ടിലാക്കിയിരുന്നത്. KL 51 E 9442 എന്ന ഓട്ടോറിക്ഷയിലും വീട്ടിലുമായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ നടന്ന റൈയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ കെ. വസന്തകുമാർ, ഇ. ജയരാജ്, എ. സജീവ്, സിവിൽ എക്സൈസ് ഓഫിസിർമാരായ മാരായ കെ.പി. രാജേഷ്, കെ.എ. ശശികുമാർ, പി.പി. പ്രദീപ്കുമാർ, പി. ജിതേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ എ. സന്ധ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.