ഇ​ട​ഞ്ഞ ആ​ന ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ക്കു​ന്നു

ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു

പാലക്കാട്: ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കണ്ണാടി കിണാശ്ശരി ചേർമ്പറ്റ കാവ് വേലക്ക് കെണ്ടു വന്ന തൃശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്. കേലക്കോട് മന്ദിലേക്ക് തിടമ്പേറ്റാൻ കൊണ്ടു പോയ മൂന്നാനകളിൽ ഒന്നാണ് ഇടഞ്ഞത്. വാഴപ്പഴം കൊടുക്കുന്നതിനിടയിൽ ആനകൾ പരസ്പരം തിരക്കിയതാണ് ഇടയാൻ കാരണം.

റോഡ് സൈഡിൽ നിർത്തിയിട്ട ആന വന്ന ലോറി, ഐസ് ക്രീം വണ്ടി, ബൈക്ക് എന്നിവ ആന കേടുവരുത്തി. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പരിഭ്രാന്തി പടർത്തിയ ആനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാപ്പാൻ തളച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. 

Tags:    
News Summary - elephant violent during festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.