പറമ്പിക്കുളം: പറമ്പിക്കുളം വനത്തിനടുത്ത് ആനമല കടുവസങ്കേതത്തിൽ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയാന ചികിത്സക്കിടെ ചെരിഞ്ഞു. രണ്ട് ദിവസങ്ങൾക്കു മുമ്പാണ് ടോപ് സ്ലിപ് ഉലാത്തി റേഞ്ചിൽ ക്ഷീണിതനായിരുന്ന നാലുവയസ്സുള്ള പിടിയാന കുട്ടിയെ കണ്ടെത്തിയത്.
കാലുകളിൽ വലിയ വൃണങ്ങളുണ്ടായിരുന്ന ആനയെ കടുവ സങ്കേതം ഡയറക്ടർ രാമ സുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിൽ കുങ്കിയാനകളുടെ സഹായത്താൽ വാഹനത്തിൽ കയറ്റി കോഴിക്കമുത്തിയിലെ ആന ക്യാമ്പിലെത്തിച്ച് ചികിത്സിച്ച് വരുകയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ഗണേശൻ, വെറ്ററിനറി ഡോക്ടർമാരായ സുകുമാരൻ, രജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് ചെരിഞ്ഞത്. ആനയുടെ കാലിലെ പരുക്കുകൾ എങ്ങനെയുണ്ടായെന്ന് പരിശോധിക്കുമെന്ന് വനം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.