തകർന്ന വൈദ്യുതി തൂണിൽനിന്ന് ഷോക്കേറ്റ് ആന ചെരിഞ്ഞു

കോയമ്പത്തൂർ: തൊണ്ടമുത്തൂരിനടുത്ത് തകർന്ന വൈദ്യുതി തൂണിൽനിന്ന് ഷോക്കേറ്റ് ആന ചെരിഞ്ഞു. തൊണ്ടമുത്തൂരിനടുത്ത കുപ്പെപാളയം വനമേഖലയിൽ നിന്ന് സമീപത്തെ നാഗരാജന്റെ കൃഷിഭൂമിയിൽ കയറി മറ്റൊരു തോട്ടത്തിലേക്ക് പോകാൻ ശ്രമിച്ച കാട്ടാനയാണ് തകർന്ന വൈദ്യുത തൂണിൽ നിന്ന് ക്ഷോക്കേറ്റ് ചെരിഞ്ഞത്.

രാവിലെ തോട്ടുടമ നാഗരാജൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വൈദ്യുതി തൂൺ മറിഞ്ഞുകിടക്കുന്നതും ആന ചെരിഞ്ഞ തും കണ്ടത്. പൊലുവംപട്ടി വനം വകുപ്പ് റേഞ്ച് ഓഫിസർ ജയചന്ദ്രനും ജില്ലാ വനം ഓഫിസർ ജയരാജും സ്ഥല ത്തെത്തി അന്വേഷണം നടത്തി. ആനയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യാൻ നടപടികൾ ആരംഭിച്ചു. 

Tags:    
News Summary - Elephant died after being shocked by a broken electricity pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.