representational image
അലനല്ലൂര്‍: ടൗണില്‍ വഴിയാത്രക്കാരനായ വയോധികനെ തെരുവുനായ് കടിച്ചു. കാട്ടുകുളം അത്താണിപ്പടി സ്വദേശി പരിയാരന്‍ അബൂബക്കറി (60)നെയാണ് തെരുവുനായ് ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ചന്തപ്പടി ഓട്ടോസ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. ആശുപത്രി ആവശ്യാർഥം ഭാര്യക്കൊപ്പം പെരിന്തല്‍മണ്ണയില്‍ പോയി വരികയായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ചന്തപ്പടിയിലിറങ്ങിയത്. ഇതിനിടെയായിരുന്നു ആക്രമണമുണ്ടായത്. വലതു കൈപ്പത്തിക്ക് പുറത്താണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അബൂബക്കര്‍ ആദ്യം അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പൊതുവേ ടൗണില്‍ തെരുവുനായ് ശല്യമുണ്ട്.
പ്രത്യേകിച്ച് ചന്തപ്പടി ഭാഗത്ത് വെട്ടത്തൂര്‍ റോഡിലൂടെ തെരുവുനായ്കള്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് പതിവുകാഴ്ചയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ധാരാളം പേര് ഇതുവഴി സഞ്ചരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.