തച്ചനാട്ടുകര വിദ്യാർഥിനിയുടെ മരണം; കെ.എസ്.യു പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തച്ചനാട്ടുകര: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥിനി ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നു എന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ നാട്ടുകൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

മാർച്ച് പൊലീസ് തടഞ്ഞു. ജലപീരങ്കി അടക്കം വൻ പൊലീസ് സന്നാഹം സ്റ്റേഷനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. പ്രഥമ വിവര റിപ്പോർട്ടിൽ, മകൾ എന്ന് രേഖപ്പെടുത്തുന്നതിന് പകരം മകൻ എന്ന് രേഖപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. എന്നാൽ ഇത് ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമാണെന്നും, കോടതിയിൽ തിരുത്താൻ കഴിയുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Death of Thachanattukara student; ksu march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.