Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ മുട്ടിമാംമ്പള്ളം സ്വദേശി കെ. അജിത്തിനെയാണ് (22) നാടുകടത്തിയത്. വിലക്ക് ലംഘിച്ചാല്‍ മൂന്നുവര്‍ഷം തടവാണ് ശിക്ഷ.
കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കൊലപാതകശ്രമങ്ങൾ, മാരകായുധങ്ങൾ ഉപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപിക്കുക, കുറ്റകരമായ ഭയപ്പെടുത്തൽ കുറ്റങ്ങൾക്കാണ് അജിത്തിനെതിരെ കാപ്പ ചുമത്തിയത്. തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐ.ജി പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.